ലോകത്തിലെ തന്നെ ആദ്യ ബ്ലോക്ചെയിൻ ഇ കോമേഴ്‌സ് കേരളത്തിൽ നിന്നും.


ജൂൺ 8 നു രഞ്ജിത്ത്  ശങ്കർ എഴുതി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച     "ഒരു ശത കോടീശ്വരൻ ഉണ്ടാകുന്നത്" എന്ന കഥ എന്നെ വല്ലാതെ സ്വാധീനിച്ചു.കഥ നായകൻ അവസാനം ഒരു ക്രിപ്റ്റോ  ടോക്കൺ  ഉണ്ടാക്കുന്നുണ്ട്.അവിടെ വായിച്ചെത്തിയപ്പോൾ വല്ലാത്തൊരു നടുക്കം ആയിരുന്നു മനസിന്.കാരണം ഞങ്ങളും ആ സമയത്ത് കേരളത്തിന്റെ ആദ്യത്തെ ക്രിപ്റ്റോ പ്രോജക്ടിന്റെ അവസാന മിനുക്കുപണിയിൽ ആയിരുന്നു. അവസാനം വരെ   അതൊരു കഥയാണെന്ന് ഒരു സൂചന പോലും കിട്ടിയില്ല.കഥാനായകൻ ചെറുപ്പത്തിൽ എടുത്ത  നല്ലൊരു തീരുമാനത്തിന്റെ  അനന്തരഫലമായി ഒരു ധനികൻ ആയി സ്വന്തമായി ഒരു ക്രിപ്റ്റോ ടോക്കൺ ഉണ്ടാക്കുന്നതായാണ് കഥ.അതിൽനിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ് ക്രിപ്റ്റോ ഭാവിയിൽ എന്തൊക്കെയോ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന്.ക്ഷമയോടെ കാത്തിരിക്കാം.ബിറ്കോയിൻറെ ഭാവി മുന്നിൽ കണ്ടാണ് കഥാനായകൻ തുടക്ക കാലഘട്ടത്തിൽ തന്നെ കോയിൻ വാങ്ങി ഇട്ടത്.ആ തീരുമാനത്തിലേക്ക് അവനെ എത്തിച്ചത് അടിസ്ഥാനപരമായി ആ ടെക്നോളജി ഭാവിയിൽ എത്രത്തോളം  ജനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവിൽ  നിന്നായിരുന്നു.നല്ല നിക്ഷേപങ്ങളുടെ പ്രാധ്യാന്യവും കഥ മനസിലാക്കി തരുന്നുണ്ട്.അടിസ്ഥാനപരമായി അതിനൊരു ഉപയോഗം നാമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാവണം 

                          കഴിഞ്ഞ കുറച്ചു വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ്  പൊതുവായൊരു ഓൺലൈൻ മാർക്കറ്റ് നടപ്പിൽ കൊണ്ടുവരുക എന്നത്.ഇങ്ങനെ ഒരു മാർക്കറ്റ് നിലവിൽ വന്നാൽ ഏതൊരു സംരംഭകനും തങ്ങളുടെ ഉത്പന്നങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ഉപഫോക്താക്കളെ കണ്ടെത്താൻ സാധിക്കുന്നു. സുതാര്യവും സുരക്ഷിതവും  ആയ ഒരു മാർക്കറ്റ്നു ആവശ്യം വിശ്വാസം  പ്രധാനം ചെയ്യുന്ന ഒരു ടെക്നോളജി ആണ്.ഇതിന്റെ അടിസ്ഥാനത്തിൽ ആണ്  ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പറ്റി പഠിച്ചു തുടങ്ങിയത്. ആവശ്യങ്ങൾ ആണ് സൃഷിടിയുടെ മാതാവ് എന്ന പ്രയോഗം എത്ര സത്യമാണ്.ഒരു  സെൻട്രൽ അതോറിറ്റിയുടെയോ ഒരു ബാങ്കിന്റെയോ പിൻബലം ഇല്ലാതെയാണ് 2009  ൽ ലോഞ്ച് ചെയ്ത ബിറ്റ്‌കോയിൻ എന്ന ക്രിപ്റ്റോ കറൻസി ഇന്ന് ലോകത്തിന്റെ മുഴുവൻ ജനതയുടെയും പണം എന്ന കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ചത്.മൂന്നാമതൊരാളുടെ സഹായം ഇല്ലാതെ സ്വന്തം പണം കൈകാര്യം ചെയ്യുക എന്ന ആവശ്യം ഇവിടെ നടപ്പിൽ വന്നു. ബ്ലോക്ക്‌ ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ ഒരു ചെറിയ ഉപയോഗം മാത്രമാണ് ക്രിപ്റ്റോ കറൻസികൾ എന്ന വസ്തുത നാം മനസിലാക്കാണം.ഇങ്ങനെ അനവധി നിരവധി ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ വലിയ താമസം ഇല്ലാതെ നാം  കണ്ടു തുടങ്ങും.

          ഇനി ഇ-കോമേഴ്‌സും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയും യോജിച്ചാൽ ഉണ്ടാകുന്ന പ്രധാനപെട്ട ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1.ഉപഭോക്താവിന്റെ സ്വകാര്യത.

  ഇന്ന് നിർമിത ബുദ്ധി ഓൺലൈൻ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രെമിക്കുമ്പോൾ നമ്മുടെ വ്യക്തികത വിവരങ്ങൾ എല്ലാം ഷെയർ ചെയ്യപെടുന്നു. പക്ഷെ ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യ വ്യക്തികളുടെ വിവരങ്ങൾ പരിരക്ഷിക്കുകയും ഇടപാട് വിശദാoശങ്ങൾ ഒരു കേന്ദ്രീകൃത ലെഡ്ജറിൽ സംഭരിക്കുന്നു. കൂടുതൽ സുതാര്യത ഉറപ്പു നൽകുന്നു.

2.പണമിടപാട്.

16 വ്യത്യസ്ത ഘട്ടങ്ങൾ വരെ ഉൾക്കൊള്ളുന്ന പരമ്പരാഗത പേയ്‌മെന്റ് പ്രോസസ്സിംഗ് സിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്ലോക്ക്ചെയിൻ ഒരു നെറ്റ്‌വർക്കിൽ നടക്കുന്നതു കൊണ്ട്    ഇടപാട് പ്രക്രിയയെ ലളിതമാക്കുന്നു.ഇത് ഇടനിലക്കാരുടെ ആവശ്യകത കുറയ്ക്കുന്നു, കൂടുതൽ ഇടപാടുകൾ നിമിഷങ്ങൾക്കുള്ളിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ പേയ്‌മെന്റുകൾ നേരിട്ട് ബ്ലോക്ക്‌ചെയിനിൽ രേഖപെടുത്തുന്നതിനാൽ ഇടപാട് ഫീസ് വളരെ കുറവായിരിക്കും.

3. ചിലവ് കുറക്കുന്നു .

കേധ്രീകൃത ഇ കോമേഴ്‌സ് പ്ലാറ്റഫോം അവരുടെ ലാഭത്തിനുവേണ്ടി ഈടാക്കുന്ന കമ്മീഷൻ ഇല്ലാതാവുന്നതോടെ ഉല്പാതകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിലകുറവിലും ലാഭത്തിലും ലഭ്യമാക്കാൻ സാധിക്കുന്നു. ഇടനിലക്കാർ   ഇല്ലാതാകുന്നതോടെ സംരഭകരിൽ നിന്നും  നേരിട്ട് സംരംഭകരിൽ നിന്ന് വാങ്ങുന്നതിന് ബ്ലോക്ക്ചെയിൻ ടെക്നോളജി വഴിയൊരുക്കും.

4.വാറന്റിയും ഇൻവോയിസും

ഇ കോമേഴ്‌സിലെ മറ്റൊരു പ്രധാന പ്രശ്നം ആണ് ബില്ല് & വാറന്റി.ബ്ലോക്ക്‌ ചെയിൻ ടെക്നോളജി വഴി നടക്കുന്ന എല്ലാ ഇടപാടുകളും ബ്ലോക്കുകളിൽ സൂക്ഷിക്കുന്നത്കൊണ്ട് ഉപഫോക്താവിനാവശ്യമായ വാറന്റി &ബില്ല് എന്നിവയെല്ലാം ഏത് സമയത്തും എളുപ്പത്തിലും ലഭ്യമാകുന്നു.

ഇങ്ങനെ ഉള്ള തിരിച്ചറിവാണ് ഞങ്ങളെ ellocommerce എന്ന പ്ലാറ്റഫോം രൂപീകരിക്കാൻ മുൻകൈ എടുപ്പിച്ചത്. Ellocommerce രൂപീകൃതമാകുന്നത്തോടെ ഏതൊരു സംരംഭകനും ഇ കോമേഴ്‌സ് എന്ന ആവശ്യം എളുപ്പത്തിൽ നടപ്പിൽ കൊണ്ടുവരാൻ സാധിക്കുന്നു അതോടൊപ്പം ഒരു De-centralised marketplace കൂടി ഉദയം കൊള്ളുന്നു.


Comments

Popular posts from this blog

എന്തുകൊണ്ട് ബിറ്റ്‌കോയിൻ വ്യത്യസ്തമാകുന്നു ?