എന്തുകൊണ്ട് ബിറ്റ്‌കോയിൻ വ്യത്യസ്തമാകുന്നു ?
Why Bitcoin has Value? ക്രിപ്റ്റോയിലോട്ട് കടന്നുവരുന്ന പുതുമുഖങ്ങളുടെ ഏറ്റവും വലിയ സംശയമാണ് ബിറ്റ്കോയിൻ (ബിടിസി) പോലുള്ള ഒരു ക്രിപ്റ്റോകറൻസിക്ക് എങ്ങനെ, എന്തുകൊണ്ട് മൂല്യമുണ്ടാകുന്നു എന്ന്. BTC ഡിജിറ്റൽ ആണ്, ഫിസിക്കൽ അല്ല, ഇത്രയും പൈസ കൊടുത്തിട്ടും ഒന്ന് കാണാനോ തൊടാനോ പറ്റുന്നില്ല, ഖനനം അല്ലെങ്കിൽ മൈനിങ് എന്ന ആശയം ഏതൊരാളെയും വളരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരർത്ഥത്തിൽ, മൈനിങ് എന്ന് പറയുന്നത് നേർത്ത വായുവിൽ നിന്ന് പുതിയ ബിറ്റ്കോയിനുകൾ സൃഷ്ടിക്കുന്നു എന്ന് തോന്നാം. പക്ഷെ പ്രായോഗികമായി, വിജയകരമായ മൈനിങ് നടത്തണമെങ്കിൽ വളരെ ചെലവേറിയ നിക്ഷേപം ആവശ്യമാണ്. എന്നിരുന്നാലും ഇതെല്ലാം എങ്ങനെ ബിടിസിയെ ഇത്രയും മൂല്യവത്താക്കും? അതും 25 ലക്ഷം രൂപ അതായത് ഒരു ടൊയോട്ട ഇന്നോവ വാങ്ങാനുള്ള അത്രയും പൈസ. ബിറ്കോയിനെ കുറിച്ചു പറയുന്നതിന് മുന്നേ നാമെല്ലാവരും ഇന്ന് ദിവസവും ഉപയോഗിക്കുന്ന പണത്തെക്കുറിച്ച് ചിന്തിക്കുക. നമ്മളുപയോഗിക്കുന്ന നോട്ടുകൾക്ക് അല്ലെങ്കിൽ ബാങ്കിൽ ഉണ്ട് എന്ന് പറയുന്ന പൈസക്ക് ബാക്കപ്പ് ആയിട്ട് സ്വർണ്ണമോ മറ്റു ആസ്തികളോ ഇന്ന് ഇല്ല. ഫ്രാക്ഷണൽ റിസർവ് ബാങ്കിങ് ആണിപ്...